മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു ; കസ്റ്റംസ് അന്വഷണത്തിനു പുറമെ ലോകായുക്ത നോട്ടീസ് അയച്ചു

മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു ; കസ്റ്റംസ് അന്വഷണത്തിനു പുറമെ ലോകായുക്ത നോട്ടീസ് അയച്ചു

മന്ത്രി കെ ടി ജലീലിനെതിരെ കസ്റ്റംസ് അന്വഷണമാരംഭിച്ചു . നയതന്ത്ര ചാനലിലൂടെ എത്തിച്ച പാഴ്സൽ സി-ആപ്റ്റിന്റെ ലോറിയിൽ മലപ്പുറത്തെത്തിച്ചതിലാണ് കസ്റ്റംസ്‌ അന്വേഷണം നടത്തുന്നത്  . നയതന്ത്ര ചാനലിൽ മതഗ്രന്ഥം കൊണ്ടു വന്നതും, മന്ത്രിയുടെ ഒത്താശയോടെ വിതരണം ചെയ്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റ് ജനറലുമായി നേരിട്ട് ഇടപെട്ടതുമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

ജലീൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയത് കേന്ദ്രസർക്കാരും അന്വേഷിക്കുന്നുണ്ട്. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിലും ചട്ടലംഘനമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികളുടെ ഫോൺ വിശദാംശങ്ങൾ നൽകാത്തതിന് ബിഎസ്എൻഎൽ ജനറൽ മാനേജർക്കും കസ്റ്റംസ് നോട്ടിസയച്ചു. മന്ത്രി ജലീലിന്റെ ഫോൺ വിവരങ്ങളും കസ്റ്റംസ് തേടിയെന്നാണ് വിവരം.

മാർച്ച് നാലിന് നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നാണ് സ്വപ്നയയുടെ മൊഴി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി-ആപ്റ്റിന്റെ ഓഫിസിലെത്തിച്ചെന്നും അവർ വെളിപ്പെടുത്തി. മതഗ്രന്ഥമെന്ന പേരിൽ 4479കിലോ കാർഗോ ഇറക്കിയതിന് ഡ്യൂട്ടിയിളവ് നൽകാൻ സർക്കാ‌ർ അനുവദിച്ചോയെന്ന് കസ്റ്റംസ് അന്വഷിക്കും . ഈ കേസിൽ ഇപ്പോഴും ചില ദുരൂഹതകൾ നിലനിൽക്കുന്നു .

നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ അപേക്ഷയിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നൽകാനാവൂ. നയന്ത്ര പാഴ്സൽ വഴി മതഗ്രസ്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവിന് സാക്ഷ്യപത്റം നൽകാനോ ചട്ടപ്രകാരം കഴിയില്ല. 4479 കിലോ ഭാരമുള്ള നയതന്ത്ര ബാഗിൽ ആറായിരം മതഗ്രന്ഥമുണ്ടായിരുന്നെന്ന വാദം ശരിയാണോയെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു .

അതേസമയം  മന്ത്രി കെ.ടി.ജലീലിന് ലോകായുക്ത നോട്ടിസ് അയച്ചു . റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങള്‍ ഹാജരാക്കാൻ ലോകായുക്ത  നിർദേശിച്ചു. റമസാന്‍ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈമാസം 24 ന് മുന്‍പ്  നല്‍കണമെന്നാണ് നോട്ടീസിൽ പറയുന്നത് .

അതേസമയം യുഎഇയിലെ റെഡ് ക്രസന്‍റിന്‍റെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കൈമാറാൻ  ശിവശങ്കർ മുൻകൈയ്യെടുത്തതായി തെളിഞ്ഞു . റെഡ് ക്രസന്‍റിന് താല്പര്യമുണ്ടെന്ന കത്ത് ധാരണാപത്രം ഒപ്പിടുന്നതിന്‍റെ തലേ ദിവസമാണ് ശിവശങ്കർ ലൈഫ് മിഷന് നൽകുന്നത്. ധാരണാപത്രത്തിന്‍റെ കരട് കൈമാറിയത് ഒപ്പിടുന്ന ദിവസം രാവിലെ മാത്രവും .

ലൈഫ് മിഷനിൽ റെഡ്ക്രസന്‍റ്  നൽകുന്ന സഹായത്തിലെ ദുരൂഹത കൂട്ടുന്ന കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വപ്ന സുരേഷിന് ഒരു കോടിയിലേറെ കമ്മീഷൻ കിട്ടിയ ഇടപാടിന് മുൻകൈ എടുത്തത്  ശിവശങ്കർ തന്നെയെന്നാണ് കിട്ടുന്ന വിവരം  .

2019 ജൂലൈ 11നാണ് റെഡ് ക്രസന്‍റ് സംഘവും ലൈഫ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത്. റെഡ് ക്രസന്‍റ് പ്രതിനിധികളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം നിൽക്കുന്ന ഫോട്ടോ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ അദ്ദേഹം തന്നെ ഷെയർ ചെയ്തിരുന്നു.

എന്നാൽ വിദേശ സ്ഥാപനം വഴിയുള്ള വൻ തുകയുടെ സഹായവും ധാരണപത്രം ഒപ്പിടുന്നതും ലൈഫ് മിഷനെ ഔദ്യോഗികമായി അറിയിക്കുന്നത് തലേ ദിവസം മാത്രമെന്നുള്ളതിൽ ദുരൂഹതയുണ്ട് . 2019 ജുലൈ പത്തിനാണ് റെഡ് ക്രെസന്‍റുമായി ധാരണാപത്രം ഒപ്പിടുന്ന കാര്യം ലൈഫ് മിഷനെ ശിവശങ്കർ അറിയിക്കുന്നത്.

ധാരണാപത്രത്തിന്‍റെ കരട് ലൈഫ് മിഷന് നൽകുന്നത് ഒപ്പിട്ട ദിവസം രാവിലെ മാത്രം. അന്ന് തന്നെ നിയമോപദേശം തേടി ധാരണാപത്രം ഒപ്പിട്ടു. അതായത് റെഡ് ക്രസന്‍റിന്‍റെ കാര്യത്തിൽ നടന്നത് ശരവേഗത്തിലുള്ള ഉന്നത ഇടപെടൽ. അതിവേഗം നടന്ന ഈ ഇടപെടലുകളിലെ സംശയങ്ങൾ ശക്തമാകുമ്പോഴും സർക്കാറിന് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ തദ്ദേശഭരണമന്ത്രിയും പറയുന്നു. ഇടപാട് വിവാദത്തിലായിരിക്കെ ധാരണാപത്രം ഇതുവരെ സർക്കാർ  പുറത്തു വിടുന്നുമില്ല.

Leave A Reply

error: Content is protected !!