ന​ടി നി​ക്കി ഗല്‍റാണിയ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന​ടി നി​ക്കി ഗല്‍റാണിയ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ചെ​ന്നൈ : ന​ടി നി​ക്കി ഗല്‍റാണിയ്ക്ക് കോ​വി​ഡ് വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണു ത​നി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ഇ​പ്പോ​ൾ സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നു​ണ്ടെ​ന്നും ന​ടി ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ താ​ൻ പോ​സി​റ്റീ​വാ​യി. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു വ​രി​ക​യാ​ണ്. പ​രി​ച​രി​ച്ച എ​ല്ലാ​വ​ർ​ക്കും, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നും അ​വ​രു​ടെ നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും നി​ക്കി ട്വീ​റ്റ് ചെ​യ്തു.

തൊ​ണ്ട​യി​ൽ അ​സ്വ​സ്ഥ​ത, പ​നി, മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ക, തു​ട​ങ്ങി​യ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ളാ​ണു ത​നി​ക്കു​ണ്ടാ​യി​രു​ന്ന​തെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ പ്രോ​ട്ടോ​ക്കോ​ളു​ക​ളും പി​ന്തു​ട​ർ​ന്നാ​ണു താ​ൻ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍, ഈ രോഗം കൂടുതല്‍ ബാധിച്ചേക്കാവുന്ന എല്ലാവരേയും കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും താരം പറഞ്ഞു.

1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും പരിചിതയായ താരമാണ് നിക്കി ഗല്‍റാണി.

Leave A Reply

error: Content is protected !!