ഐ.പി.എല്‍ 2020; മഹേന്ദ്ര സിംഗ് ധോണിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ഐ.പി.എല്‍ 2020; മഹേന്ദ്ര സിംഗ് ധോണിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ഐപിഎല്‍ പതിമൂന്നാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി മുന്‍നിശ്‌ചയിച്ച പ്രകാരംതന്നെ പരിശീലനത്തിനിറങ്ങും. ചെന്നൈയിലേക്ക് യാത്രതിരിക്കും മുന്നോടിയായുള്ള കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവായതോടെയാണിത്.

ചെന്നൈയില്‍ ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് പരിശീലന ക്യാമ്പ് നടക്കുക.ഐ.പി.എല്‍ മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങാനിരിക്കെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ബിസിസിഐ കര്‍ശനമാക്കിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ബി.സി.സി.ഐ പുറത്തിറക്കി.

ടീമുകള്‍ യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പ് രണ്ട് കോവിഡ് ടെസ്റ്റുകള്‍ നടത്തണം. യുഎഇയില്‍ എത്തിയതിന് ശേഷം മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആവുന്നത് വരെ ടീമിലെ താരങ്ങള്‍ തമ്മില്‍ കാണുന്നതിനും ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

error: Content is protected !!