തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരത്ത്: തിരുവനന്തപുരം വലിയതുറയിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തി. വലിയുതറ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് 21 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇവിടെയുള്ള 50 പേർക്ക് ആന്റിജന്‍ പരിശോധന നടത്തിയപ്പോളാണ് 21 പേര്‍ക്ക് രോഗം കണ്ടെത്തിയത്. പ്രായമുള്ളവരും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എഴുപതോളം പേരാണ് ക്യാമ്പില്‍ ആകെയുള്ളത്. ബാക്കിയുള്ളവര്‍ക്ക് നാളെ പരിശോധന നടത്തും.

കൊച്ചുതുറയിലുള്ള ഒരു വൃദ്ധസദനത്തിലും നേരത്തെ സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്തോവാസികളടക്കം 35 ഓളം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു.

Leave A Reply

error: Content is protected !!