ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനയില്ല. തുടര്‍ച്ചയായി രണ്ടാംദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു.

സെന്‍സെക്‌സ് 59.14പോയന്റ് നഷ്ടത്തില്‍ 38,310.49ലും നിഫ്റ്റി 7.90 പോയന്റ് താഴ്ന്ന് 11,300.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1564 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1128 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍ കമ്പനി, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ബാങ്ക്, ഫാര്‍മ എന്നീ സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.6ശതമാനവും 0.7ശതമാനവും ഉയര്‍ന്നു.

Leave A Reply

error: Content is protected !!