ഡോ. ഫൈസലിനെ നമ്മൾ കൊന്നതാണ്.. മനുഷ്യനെ സഹായിക്കാത്ത മാനസികാവസ്ഥയാണ് കോവിഡിനെക്കാൾ മാരക വൈറസ്

ഡോ. ഫൈസലിനെ നമ്മൾ കൊന്നതാണ്.. മനുഷ്യനെ സഹായിക്കാത്ത മാനസികാവസ്ഥയാണ് കോവിഡിനെക്കാൾ മാരക വൈറസ്

എസ്.എസ്.എൽ.സി. പരീക്ഷയിൽ ആറാം റാങ്കുകാരൻ. കോഴിക്കോട് സർവകലാശാലയിൽനിന്ന്‌ പ്രീഡിഗ്രിക്ക് മൂന്നാംറാങ്ക്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ 121-ാം റാങ്കും. ഇങ്ങനെ മിടുമിടുക്കനായി പഠിച്ച് ഡോക്ടറായ ഫൈസലിന്റെ (44) അപ്രതീക്ഷിത വിയോഗം തീർത്ത ഞെട്ടലിലാണ് വീട്ടുകാരും സഹപ്രവർത്തകരും.

തൃശ്ശൂർ വലപ്പാട് ഇടമുട്ടം വലിയകത്ത് വി.എം. ഇബ്രാഹിമിന്റെയും ഹലീമയുടെയും ഏട്ടുമക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു ഡോ. ഫൈസൽ. ഹരിപ്പാട് ആർ.കെ. ജങ്ഷനുസമീപം പ്രായമായ ഭാര്യാ മാതാവിനും 10വയസ്സുകാരൻ മകനുമൊപ്പമായിരുന്നു താമസം. ഭാര്യ ഡോ.സീന വിദേശത്താണ്. തിങ്കളാഴ്ച രാത്രി ഏഴരയോടാണ് ഡോക്ടറെ മരിച്ചനിലയിൽ കാണുന്നത്. ചെറിയനാട് പി.എച്ച്.സി.ലെ ചാർജ് മെഡിക്കൽ ഓഫീസറായിരുന്നു.

ഡോ. ഫൈസലിന്റെ സഹോദരങ്ങളിൽ മൂന്നുപേർ ഡോക്ടർമാരാണ്. പരിയാരം മെഡിക്കൽ കോളേജിലെ ഡോ.അജ്മൽ, ദുബായിൽ റേഡിയോളജിസ്റ്റായ ഡോ. സീബു, തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഇ.എൻ.ടി. സർജനും കെ.ജി.എം.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വി.ഐ. അസീന ഇസ്മയിൽ എന്നിവർ സഹോദരങ്ങളാണ്. ഡോ.ഫൈസലിന്റെ അടുത്ത ബന്ധുക്കളിൽ ഇരുപത്തിയഞ്ചോളം പേർ ഡോക്ടർമാരാണ്.

Leave A Reply

error: Content is protected !!