ഗാംഗുലിയെ രുദ്രയും ഒരു നാള്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കും

ഗാംഗുലിയെ രുദ്രയും ഒരു നാള്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കും

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പ്രതിഭയുമായാണ് പലരും താരതമ്യം ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ പാലക്കാട്ടുകാരിയെയാണ് .അതില്‍ തെറ്റ് പറയാനാവില്ല. കാരണം ഗാംഗുലിയേപ്പോലെ ഇടംകൈ ബാറ്റിങ് സ്വയം പരിശീലിച്ച് നേടിയെടുത്തതാണ്. രുദ്ര വിപിന്‍ എന്ന ആ പെണ്‍കുട്ടി ഇതാ ഇവിടെയുണ്ട്.

രുദ്രയുടെ ബാറ്റിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഒമ്പത് വയസുകാരിയായ രുദ്ര ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റ് എന്ന കരിയര്‍ ലക്ഷ്യമിട്ട് മുന്നേറി. അച്ഛന്‍ വിപിനൊപ്പം നാട്ടുമൈതാനങ്ങളില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കണ്ടാണ് രുദ്രയ്ക്ക് ഈ കായിക വിനോദത്തിനോട് അഭിനിവേശം തുടങ്ങിയത്. പട്ടാമ്പി ശ്രീമഹര്‍ഷി വിദ്യാലയയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് മാതാപിതാക്കള്‍.

മൂന്നു വയസുമുതലാണ് മകളുടെ ക്രിക്കറ്റിനോടുള്ള താത്പര്യം ശ്രദ്ധിച്ചു തുടങ്ങുന്നതെന്ന് വിപിന്‍ പറയുന്നു. മകള്‍ ആ പ്രായത്തില്‍ ആദ്യം ആവശ്യപ്പെട്ടത് ക്രിക്കറ്റ് ബാറ്റാണ്. തുടര്‍ന്നു മുതല്‍ ക്രിക്കറ്റിനോടുള്ള താത്പര്യവും കഴിവും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മകള്‍ക്ക് തന്നാലാവും വിധം അറിയാവുന്ന ക്രിക്കറ്റ് പാഠങ്ങള്‍ ഇദ്ദേഹം പകര്‍ന്നു നല്‍കി. മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അവള്‍ക്കായി കായിക പരിശീലനം നല്‍കാനുള്ള ശ്രമത്തിലാണ് ഇവര്‍. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികള്‍ കഴിയുന്നതോടെ മകളുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് വിപിന്റെയും രേഷ്മയുടെയും തീരുമാനം. പട്ടാമ്പിയില്‍ പള്ളിപ്പുറം എന്ന സ്ഥലത്താണ് വിപിനും കുടുംബവും താമസിക്കുന്നത്.

വീഡിയോയില്‍ കാണുന്നതുപോലെ ഇടംകൈ ബാറ്റിങ്ങിന് പരിശീലനം നല്‍കി ശീലിപ്പിച്ചെടുത്തതാണ്. സ്വതവേ വലംകൈ ആയിരുന്നിട്ടും ഭാവിയില്‍ ക്രിക്കറ്റ് ഒരു കരിയറായി അവള്‍ തിരഞ്ഞെടുത്താല്‍ അതിന് മുതല്‍കൂട്ടായിക്കൊട്ടെ എന്ന് കരുതിയാണ് ഇടംകൈ ബാറ്റിംഗില്‍ പരിശീലനം നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.ഒരു കായിക താരമാകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് ഫിറ്റ്‌നെസ് പ്രധാനമാണ്. ജിംനേഷ്യം നടത്തിപ്പുകാരനും ട്രെയിനറുമായ വിപിന് അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. അതിനാല്‍ കഴിഞ്ഞ നാലുവര്‍ഷമായി മാര്‍ഷ്യല്‍ ആര്‍ട്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇതില്‍ വുഷുവിലാണ് രുദ്ര കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കൂറ്റനാട് ഫ്രീസ്റ്റൈല്‍ മാര്‍ഷ്യല്‍ ക്രൂ എന്ന സ്ഥാപനത്തില്‍ ജിത്തു എന്ന പരിശീലകന്റെ കീഴിലാണ് ഇവ പരിശീലിക്കുന്നത്.

നിലവില്‍ കോച്ചിങ്ങിന് പോകുന്നില്ലെങ്കിലും അണ്ടര്‍ 12 വിഭാഗത്തില്‍ ഇനി പരിശീലനങ്ങളിലും മാച്ചുകളിലും പങ്കെടുപ്പിക്കാനാണ് വിപിന്റെ തീരുമാനം. യാദൃശ്ചികമായാണ് രുദ്ര സോഷ്യല്‍ മീഡിയകളില്‍ താരമായി മാറിയത്. വീട്ടുപരിസരത്ത് സമയം കിട്ടുമ്പോഴൊക്കെ വിപിന്‍ മകള്‍ക്ക് പരിശീലനം നല്‍കാറുണ്ട്. ഇത്തരത്തില്‍ പരീലനം നല്‍കുന്നതിനിടെ ഇതിന്റെ വീഡിയോ രുദ്രയുടെ അമ്മ രേഷ്മ തന്റെ വാട്‌സ്ആപ്പ് സ്്റ്റാറ്റസാക്കി ഇട്ടു. ഇത് കണ്ട് അമ്മയുടെ അധ്യാപകരില്‍ ഒരാള്‍ അത് ഫെയ്‌സ്ബുക്കില്‍ ഇട്ടു. ഇതാണ് പിന്നീട് വൈറവലായത്.

Leave A Reply

error: Content is protected !!