മരട് ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ മുൻപു കണക്കാക്കിയതിലും കുറവ്

മരട് ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ മുൻപു കണക്കാക്കിയതിലും കുറവ്

കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ നീക്കം ചെയ്തത് 69,600 ടൺ അവശിഷ്ടങ്ങൾ. നേരത്തേ കണക്കാക്കിയതിലും 6,700 ടൺ കുറവ് അവശിഷ്ടങ്ങളാണു നീക്കം ചെയ്തത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ 76,300 ടൺ അവശിഷ്ടം ഉണ്ടാകുമെന്ന് കണക്കാക്കിയിരുന്നു. ഗോൾഡൻ കായലോരം ഫ്ലാറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 100 ടൺ അവശിഷ്ടം കൂടുതലുണ്ടായി.

കായലിൽ വീണ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തില്ല എന്ന് ഇതു വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ചു ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനതല മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിരുന്നു. അവശിഷ്ടങ്ങൾ നീക്കിയെന്ന മരട് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്നു സമിതി കണ്ടെത്തി.

നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിച്ചപ്പോൾ തേവര കനാലിനു സമാന്തരമായി 30 മീറ്ററോളം നീളത്തിലും 15 മീറ്ററിലേറെ ഉള്ളിലേക്കും കായലിൽ അവശിഷ്ടങ്ങൾ വീണിരുന്നു. മുഴുവൻ അവശിഷ്ടങ്ങളും ഫ്ലാറ്റ് പൊളിക്കാൻ ചുമതലയുള്ളവർ തന്നെ കോരി മാറ്റണമെന്നായിരുന്നു കരാർ. ഇതു പാലിച്ചില്ല. എന്നിട്ടും, അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തു എന്നാണ് മരട് നഗരസഭാ സെക്രട്ടറി 18ന് റിപ്പോർട്ട് നൽകിയത്.

Leave A Reply

error: Content is protected !!