ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി സഹായം നൽകി റോട്ടറി ക്ളബ്ബുകൾ

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി സഹായം നൽകി റോട്ടറി ക്ളബ്ബുകൾ

കൊച്ചി :∙കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുടങ്ങാൻ ആവശ്യമുള്ള കട്ടിൽ, കിടക്ക, തലയിണ മുതലായ 10 ലക്ഷം രൂപയിൽ അധികം വിലയുള്ള സാമഗ്രികൾ കൊച്ചിയിലെ റോട്ടറി ക്ളബ്ബുകൾ സമാഹരിച്ചു ജില്ലാ കലക്ടർക്ക് കൈമാറി. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ നിയുകത റോട്ടറി ഗവർണറും റോട്ടറി ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മറ്റി ചെയർമാനുമായ രാജ്‌മോഹൻ നായർ,

കൊച്ചിൻ സോൺ ഡയറക്ടർ ബാലഗോപാൽ, റോട്ടറി ഡിസാസ്റ്റർ മാനേജ്‌മന്റ് കൊച്ചിൻ സോൺ കോ-ഓർഡിനേറ്റർ കെ. ജി. ശ്രീജിത്ത് പണിക്കർ, കൊച്ചിയിലെ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു റോട്ടറി കൊച്ചിൻ സിറ്റി ക്ലബ്ബ് പ്രസിഡന്റ് സഞ്ജീവ് ജോസഫ് എന്നിവർ ചേർന്ന് സഹായം ഡിസ്ട്രിക്ട് കലക്ടർ സുഹാസിന് കൈമാറി.

Leave A Reply

error: Content is protected !!