വയോധികയെ പീഡിപ്പിച്ച കേസ്: തെളിവെടുപ്പ് നടത്തി

വയോധികയെ പീഡിപ്പിച്ച കേസ്: തെളിവെടുപ്പ് നടത്തി

 

കോലഞ്ചേരി : എറണാകുളം പാങ്കോട് സ്വദേശിയായ എഴ‍ുപത്തിയഞ്ച‍ുകാരിയെ പീഡിപ്പിച്ച കേസിലെ 3 പ്രതികള‍െയ‍ും സംഭവ സ്‍ഥലത്തെത്തിച്ച് തെളിവെട‍ുത്ത‍‍ു. പീഡനം നടന്ന ഇര‍ുപ്പച്ചിറ ആശാരിമലയിൽ ഓമനയ‍ുടെ വീട്ടിലായിര‍ുന്ന‍‍ു തെളിവെട‍ുപ്പ്. ഓമനയ‍ുടെ മകന‌ും രണ്ടാം പ്രതിയ‍ുമായ മനോജിനെ (46) ആണ് ആദ്യം കൊണ്ടുവന്നത്. വയോധികയെ ക‍ുത്തിയ കത്തി ഇയാൾ പൊലീസിന‍‍ു കാണിച്ച‍ുകൊട‍ുത്ത‍ു.

ഒന്നാം പ്രതി ലോറി ഡ്രൈവർ പെര‍ുമ്പാവ‍ൂർ വാഴക്ക‍ുളം ചെമ്പറക്കി വാഴപ്പിള്ളി മ‍‍ുഹമ്മദ് ഷാഫി (50), മ‍‍ൂന്നാം പ്രതി ഓമന (66) എന്നിവരെ ത‍ുടർന്ന‍‍ു വീട്ടിലെത്തിച്ച‍‍ു തെളിവെട‍ുത്ത‍‍ു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശ‍ുപത്രിയിൽ ചികിത്സയിലുള്ള വയോധികയ‍ുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പ്രതികളെ ഇന്നു വീണ്ട‍ും കോടതിയിൽ ഹാജരാക്ക‍ും.

Leave A Reply

error: Content is protected !!