അച്ഛനാണത്രെ അച്ഛൻ ; പിഴയിട്ടതുകൊണ്ട് ഇത്തവണ ക്രിസ്മസ് സമ്മാനമില്ലെന്ന് സ്റ്റുവർട്ട് ബ്രോഡ്

അച്ഛനാണത്രെ അച്ഛൻ ; പിഴയിട്ടതുകൊണ്ട് ഇത്തവണ ക്രിസ്മസ് സമ്മാനമില്ലെന്ന് സ്റ്റുവർട്ട് ബ്രോഡ്

 

ലണ്ടൻ : തനിക്കു മകനെന്ന പരിഗണനപോലും നൽകാതെ പിഴശിക്ഷ വിധിച്ച പിതാവ് ക്രിസ് ബ്രോഡിന് ഇത്തവണ താൻ ക്രിസ്മസ് സമ്മാനം കൊടുക്കില്ലെന്ന് തമാശരൂപേണ സ്റ്റുവർട്ട് ബ്രോഡ്. ഇംഗ്ലണ്ട് താരം ട്വിറ്ററിലാണ് ഈ കുറിപ്പിട്ടത്.ഇംഗ്ലണ്ട് – പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിർ ഷായെ പുറത്താക്കിയപ്പോൾ ‘മോശം ഭാഷ’ ഉപയോഗിച്ചതിന്റെ പേരിലാണു സ്റ്റുവർട്ട് ബ്രോഡിനു മാച്ച് റഫറി ക്രിസ് ബ്രോഡ് പിഴശിക്ഷ ശുപാർശ ചെയ്തത്. കുറിപ്പിട്ടത്.

പിഴ ശിക്ഷ അംഗീകരിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മാച്ച് ഫീയുടെ 15% പിഴയിട്ടതിനു പുറമേ സ്റ്റുവർട്ടിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർക്കുകയും ചെയ്തു.മകൻ കളിക്കുന്ന മത്സരങ്ങൾ സാധാരണ ക്രിസ് നിയന്ത്രിക്കാറില്ല. എന്നാൽ, കോവിഡ് യാത്രാനിയന്ത്രണംമൂലം ഇംഗ്ലണ്ടിന്റെ 6 ടെസ്റ്റുകളുടെയും ചുമതലയേൽക്കാൻ ഐസിസി ക്രിസ് ബ്രോഡിനോട് ആവശ്യപ്പെടുകയായിരുന്നു.

Leave A Reply

error: Content is protected !!