തലമുടി കൊഴിച്ചില്‍ തടയാന്‍ വഴികള്‍

തലമുടി കൊഴിച്ചില്‍ തടയാന്‍ വഴികള്‍

തലമുടി കൊഴിച്ചില്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. വീട്ടിലുള്ള ചില വസ്തുക്കൾ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും. അത്തരമൊന്നാണ് മുട്ട. പോഷകങ്ങള്‍ ധാരാളം അടങ്ങിയ മുട്ട തലമുടിയുടെ ആരോഗ്യത്തിനും ഏറേ നല്ലതാണ്. വിറ്റാമിന്‍ ബിയുടെയും പ്രോട്ടീനിന്‍റെയും കലവറയായ മുട്ടയുടെ ഉപയോഗം മുടിയിഴകളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.

മുടി കൊഴിച്ചിൽ ശരീരത്തിലെ വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായകമാണ്.

ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് പാൽ, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടീസ്പൂണ്‍ തേന്‍, അര സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയെല്ലാം കൂടി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയില്‍ പുരട്ടാം. രണ്ടു മണിക്കൂറിനുശേഷം ചെറുചൂടു വെള്ളത്തിൽ കഴുകുക. ഒരു കപ്പ് തൈരിലേയ്ക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇത് തലയോട്ടിയിലും മുടിയിലും പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകണം. അകാല നര തടയുന്നതിനും ഇതു സഹായിക്കുന്നു.

Leave A Reply

error: Content is protected !!