സ്വര്‍ണവില പവന് 280 രൂപകൂടി 39,480 രൂപയായി

സ്വര്‍ണവില പവന് 280 രൂപകൂടി 39,480 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി. 4935 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണവിലയില്‍ ഒരൊറ്റദിവസംകൊണ്ട് 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് 280 രൂപവര്‍ധിച്ചത്.

ആഗോള വിപണിയില്‍ ചൊവാഴ്ച സ്‌പോട്ട് ഗോള്‍ഡിന് ആറുശതമാനം ഇടിവുണ്ടായശേഷം വ്യാഴാഴ്ച ഒരു ശതമാനം വില ഉയര്‍ന്നു. ഔണ്‍സിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പ് തുടരുന്നതിനാല്‍ ഭാവിയിലും ചാഞ്ചാട്ടംകൂടാനാണ് സാധ്യത.

Leave A Reply

error: Content is protected !!