തറികളുടെ താളം നിലച്ചു ; ഇന്നിവിടം റബ്ബർ മരക്കാട്

തറികളുടെ താളം നിലച്ചു ; ഇന്നിവിടം റബ്ബർ മരക്കാട്

 

പത്തനംതിട്ട : പത്തനംതിട്ട – കൈപ്പട്ടൂർ റോഡിൽ പുത്തൻപീടിക ജംക്‌ഷനിൽ നിന്ന് പ്രക്കാനം റോഡിൽ കയറ്റംകയറി വരുമ്പോൾ ഇടതു വശത്തായി പോയകാലത്തിന്റെ വ്യവസായ സ്മരണകൾ പേറി നിൽക്കുന്ന നെയ്ത്തുശാലയുണ്ട് . ഇന്നു റബർ മരക്കാടാണ് ഇവിടം.ഗാന്ധി സ്മാരകനിധിയുടെ അടൂർ മണക്കാല കേന്ദ്രത്തിനു കീഴിൽ നെയ്ത്തും നൂൽപും ഉൾപ്പെടെയുള്ള ഉൽപാദനകേന്ദ്രമാണ് 35 വർഷം മുൻപ് വരെ ഇവിടെ പ്രവർത്തിച്ചിരുന്നത്.1956 ഓഗസ്റ്റ് 13ന് അന്നത്തെ ഓൾ ഇന്ത്യ ഖാദി ആൻ‍ഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ജോയിന്റ് സെക്രട്ടറി ആർ.ശ്രീനിവാസനാണ് കേന്ദ്രത്തിനു തറക്കല്ലിടുന്നത്. 15 തറികളും 25 ചർക്കകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഷർട്ട്, മുണ്ട്, കൈലി എന്നിവയായിരുന്നു പ്രധാനമായും നെയ്തിരുന്നത്.

കൂടാതെ സ്യൂട്ട്കെയ്സ്, ചെരുപ്പ് എന്നിവ നിർമിച്ചിരുന്ന തുകൽ യൂണിറ്റ്, ബേക്കറി ഉൽപാദന യൂണിറ്റ്, തേനീച്ച വളർത്തൽ തുടങ്ങിയ വ്യവസായങ്ങളും ഇതോടൊപ്പം ഇവിടെ പ്രവർത്തിച്ചിരുന്നു. നെയ്ത്ത്, നൂൽപ് ബേക്കറി നിർമാണം എന്നിവയിൽ നാട്ടുകാരും തുകൽ യൂണിറ്റിൽ ദൂരെ നിന്നുള്ളവരുമായിരുന്നു ജോലിക്കാർ. പഴയ കെട്ടിടങ്ങളുടെ ഇടിഞ്ഞുപൊളിഞ്ഞ തറകളും കരിങ്കൽകൊണ്ട് കെട്ടിയ കിണറും സമീപത്തെ ശുചിമുറിയും മാത്രമാണ് ഈ വ്യവസായ സംരംഭത്തിന്റേയതായി ഇന്ന് അവശേഷിക്കുന്നത്.

തറക്കല്ലിട്ടതിന്റെ ശിലാഫലകം ഒരു മൂലയ്ക്ക് കിടക്കുന്നു. കാടുമൂടിയ പ്രദേശം ആളുകൾക്ക് മാലിന്യം തള്ളാനുള്ള ഇടമായി മാറി. ഒഴിഞ്ഞ മദ്യക്കുപ്പികൾ മരത്തിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതും ഇവിടുത്തെ കാഴ്ചയാണ്.ഗാന്ധിജിയുടെ പേരിൽ ഒരു സ്ഥാപനം പ്രവർത്തിച്ച ഇവിടം ഇന്ന് സാമൂഹിക വിരുദ്ധരുടെ മദ്യപാന സ്ഥലമായി മാറി എന്ന് നാട്ടുകാർ പരാതിപ്പെട്ടു.ഉൽപാദന കേന്ദ്രത്തിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണം അന്ന് തൊഴിലാളികൾക്ക് ലഭിച്ചിരുന്ന തുച്ഛമായ വേതനമായിരുന്നു എന്ന് മണക്കാല കേന്ദ്രത്തിന്റെ മുൻ മാനേജർ വാസുദേവൻപിള്ള പറഞ്ഞു. ഇന്ന് പക്ഷെ

Leave A Reply

error: Content is protected !!