"അങ്ങനെ എല്ലാം ബഹിഷ്കരിക്കണം എന്നില്ല"; മോഹന്‍ ഭാഗവത്

”അങ്ങനെ എല്ലാം ബഹിഷ്കരിക്കണം എന്നില്ല”; മോഹന്‍ ഭാഗവത്

സ്വദേശിയാകുക എന്നതിന് എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്ന അർഥമില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രാദേശികമായി ലഭ്യമല്ലാത്ത സാധനങ്ങളും സാങ്കേതികവിദ്യയുമെല്ലാം ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് ആവശ്യമായതൊക്കെ വാങ്ങാം. പക്ഷേ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാകണമെന്ന് മാത്രം. സ്വാശ്രയത്വം വളരെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ എല്ലായിടത്തും സാധ്യമായ സാമ്പത്തിക മാതൃക എന്നൊന്നില്ല. ആഗോളവല്‍ക്കരണം കോവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷിച്ച ഫലമല്ല നല്‍കിയതെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

Leave A Reply

error: Content is protected !!