റീ സൈക്കിൾ കേരളയിലൂടെ സമാഹരിച്ചത് 11 കോടി ഡിവൈഎഫ്ഐക്ക് 'കൈ അടിക്കാം'

റീ സൈക്കിൾ കേരളയിലൂടെ സമാഹരിച്ചത് 11 കോടി ഡിവൈഎഫ്ഐക്ക് ‘കൈ അടിക്കാം’

ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരളത്തിലൂടെ സമാഹരിച്ചത് പത്ത് കോടിയിൽ അധികം രൂപ. 10,95,86,537 കോടിയാണ് സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്കിൾ കേരളയിലൂടെ സമാഹരിച്ച പണം നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്കിൽ മുൻപിൽ കണ്ണൂരാണ്. ഒരു കോടി 65 ലക്ഷത്തിൽ അധികം രൂപയാണ് ജില്ലയിലെ പ്രവർത്തകർ റീ സൈക്കിൾ കേരളയിലൂടെ സമാഹരിച്ചത്. കോഴിക്കോട്- ഒരു കോടി 25 ലക്ഷത്തിൽ അധികം രൂപ, തിരുവനന്തപുരം- 1 കോടി 15 ലക്ഷത്തിൽ അധികം രൂപ, തൃശൂർ ഒരു കോടി രൂപ, മലപ്പുറം- 97 ലക്ഷത്തിൽ അധികം രൂപ, കൊല്ലം- 85 ലക്ഷത്തിലധികം രൂപ, ആലപ്പുഴ- 50 ലക്ഷം രൂപ, കോട്ടയം- 22 ലക്ഷം 49 ആയിരത്തിൽ അധികം രൂപ, വയനാട്- 21 ലക്ഷം രൂപ, എന്നിങ്ങനെയാണ് സമാഹരിച്ചത്.

Leave A Reply

error: Content is protected !!