ഊര്‍ജ്ജം നല്‍കുന്ന ആറ് ഭക്ഷണങ്ങള്‍

ഊര്‍ജ്ജം നല്‍കുന്ന ആറ് ഭക്ഷണങ്ങള്‍

ഇന്ധനം നൽകുന്ന ഊര്‍ജ്ജം ഏതൊരു യന്ത്രത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. അതുപോലെ തന്നെയാണ് മനുഷ്യശരീരത്തിന്‍റെ കാര്യവും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഇന്ധനം ആണ് ഊര്‍ജ്ജം. ഉന്മേഷവും ഊർജ്ജവും ഉത്സാഹവും ശരിയായ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കും. ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്.

ഒന്ന്

ഫ്രൂട്ട്സ് അല്ലെങ്കില്‍ പഴങ്ങള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണങ്ങളാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

രണ്ട്

പ്രോട്ടീനുകളും, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറികള്‍ ശരീരത്തിന് വേണ്ട ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. ചീര, ബ്രൊക്കോളി തുടങ്ങി ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

മൂന്ന്

ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും ധാരാളമുള്ള ‘ചിയ സീഡ്‌സ്’ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് മികച്ചതാണ്.

നാല്

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഒരു ദിവസത്തെക്കാവശ്യമുള്ള ഊർജ്ജം നൽകുന്നു. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. ബദാം, കശുവണ്ടി തുടങ്ങിവയിൽ അടങ്ങിയ മഗ്നീഷ്യം പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

അഞ്ച്

ഓട്സ് കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ഉന്മേഷം കൂട്ടാന്‍ ഏറേ സഹായിക്കും. പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഓട്സ് നിയന്ത്രിക്കുന്നു.

ആറ്

പ്രോട്ടീനിന്‍റെ കലവറയാണ് മുട്ടയുടെ. സിങ്ക്, വിറ്റാമിന്‍ ബി, അയഡിൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഉന്മേഷം ലഭ്യമാക്കും.

Leave A Reply

error: Content is protected !!