കൃഷി നശിച്ച കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

കൃഷി നശിച്ച കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

പത്തനംതിട്ട:  കാലവര്‍ഷത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അവരുടെ പരിധിയിലുള്ള കൃഷിഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാം. കൃഷി ഭവനില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൃഷിഇടങ്ങള്‍ പരിശോധിച്ച് നാശനഷ്ടം എത്രയെന്ന് വിലയിരുത്തും. പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പെടുന്നതിന് അതിന്റെ നിരക്കിലുള്ള തുകയും വിള ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് ആ നിരക്കിലുള്ള തുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിക്കും.

കോന്നി നിയോജക മണ്ഡലത്തില്‍ മഴയിലും, മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടമുണ്ടായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ റവന്യൂ, കൃഷി വകുപ്പു മന്ത്രിമാര്‍ക്ക് വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി എംഎല്‍എ കത്തും നല്‍കി. നാശനഷ്ടം തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു. നാശനഷ്ടം നേരിട്ട മേഖലകളില്‍ എംഎല്‍എ സന്ദര്‍ശനവും നടത്തി.

Leave A Reply

error: Content is protected !!