കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയസ സ്തംഭനത്തെതുടർന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പാർട്ടി ത്യാഗിയുടെ അകാലവേർപാട് അറിയിച്ചത്.

‘രാജീവ് ത്യാഗിയുടെ അകാല വേർപാടിൽ ഞങ്ങൾ അതീവ ദു:ഖം രേഖപ്പെടുത്തുന്നു. കരുത്തനായ പാർട്ടി പ്രവർത്തകനായ അദ്ദേഹം യഥാർഥ രാജ്യസ്നേഹികൂടിയായിരുന്നു. ഈയവസരത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിലും കൂട്ടുകാരിലും ഞങ്ങളുടെ പ്രാർഥനയുണ്ടാവും’-കോൺഗ്രസ് ട്വീറ്റ് ചെയ്തു.

മരണത്തിന് തൊട്ടുമുമ്പായി ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വൈകീട്ട് അഞ്ചു മുതല്‍ ആറ് വരെ ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പങ്കെടുത്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയങ്കഗാന്ധി ത്യാഗിയെ പാർടിയുടെ വക്താവായി ഉത്തർപ്രദേശിൽ ചുമതലപ്പെടുത്തിയത്. കോൺഗ്രസിൽ വിവിധ ഭാരവാഹിത്വം ത്യാഗി വഹിച്ചിട്ടുണ്ട്. രാജീവ് ത്യാഗിയുടെ നിര്യാണത്തില്‍ വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Leave A Reply

error: Content is protected !!