കേന്ദ്ര ആയൂഷ് മന്ത്രിക്ക് കൊവിഡ്; ല​ക്ഷ​ണ​ങ്ങ​ളി​ല്ല, വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ

കേന്ദ്ര ആയൂഷ് മന്ത്രിക്ക് കൊവിഡ്; ല​ക്ഷ​ണ​ങ്ങ​ളി​ല്ല, വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം മ​ന്ത്രി ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ന്ത്രി വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

‘ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’ മന്ത്രി ട്വീറ്റ് ചെയ്തു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​കു​ക​യും ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ആ​ഴ്ച പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​അ​ർ​ജു​ൻ റാം ​മേ​ഘ്വാ​ൾ, കൈ​ലാ​ഷ് ചൗ​ധ​രി തു​ട​ങ്ങി​യ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave A Reply

error: Content is protected !!