മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. 27കാരനായ താരം വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റില്‍ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റൈ നൈരാശ്യത്തെത്തുടര്‍ന്നാണ് കരണ്‍ തിവാരി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

കോവിഡ് 19 മുംബൈയില്‍ വ്യാപകമായതിനാല്‍ താരങ്ങളെല്ലാം വീടുകളില്‍ത്തന്നെയായിരുന്നു. ഇതോടെ നെറ്റ് ബൗളര്‍ ആയിരുന്ന കരണും വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വന്നു. ഈ കാലയളവില്‍ അദ്ദേഹം വിഷാദരോഗബാധിതനായി എന്നാണ് പുറത്തുവരുന്നത്.

മലാഡിലെ വീട്ടില്‍ അമ്മയ്‌ക്കും സഹോദരനുമൊപ്പമായിരുന്നു കരണ്‍ തിവാരി താമസിച്ചിരുന്നത്. മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വീട്ടില്‍നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസിന് കണ്ടെത്താനായിട്ടില്ല.

Leave A Reply

error: Content is protected !!