കാലവര്‍ഷം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കാലവര്‍ഷം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

പാലക്കാട്: കാലവര്‍ഷം മുന്നില്‍ കണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 219 കുടുംബങ്ങളെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ആദിവാസി മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി, പറമ്പിക്കുളം എന്നിവിടങ്ങളിലെ 47 കോളനികളിലെ നിവാസികളെ  മാറ്റിയിട്ടുണ്ട്. കൂടാതെ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലായി തുറന്ന 13 ക്യാമ്പുകളില്‍ 433 അംഗങ്ങള്‍ നിലവില്‍ താമസിക്കുന്നു.

ജില്ലയിലെ ചെക്ക്ഡാം പ്രദേശങ്ങളില്‍ ചളിനീക്കം പ്രക്രിയ പുരോഗമിക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാവും. കൂടാതെ, ഈ സമയം പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആരും തടയണകളിലും പുഴകളിലും ഇറങ്ങരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ കണ്ടെത്തിയ ചില പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ആവശ്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെല്ലിയാമ്പതിയില്‍ തടസ്സപ്പെട്ട വൈദ്യുതി പുനസ്ഥാപിച്ചു. അഗളിയില്‍ കോയമ്പത്തൂര്‍ വഴി വൈദ്യുതി ഉടന്‍ പുനസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളിലാണ് വീടുകള്‍ കൂടുതല്‍ തകര്‍ന്നത്. അഗളിയില്‍ കൃഷിനാശവും കൂടുതലായി ഉണ്ടായി. 2018-19 വര്‍ഷത്തില്‍ മഴയില്‍ കൃഷിനാശം ഉണ്ടായവര്‍ക്ക് 5.11 കോടി നഷ്ടപരിഹാരം നല്‍കിയതായും മന്ത്രി അറിയിച്ചു.

 

Leave A Reply

error: Content is protected !!