11000 ബെഡുകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജം

11000 ബെഡുകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജം

പാലക്കാട്: കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിനായി  ജില്ലയില്‍ 115 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇവിടെ 11000 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 10000 ബെഡുകള്‍ കൂടി തയ്യാറാക്കും. നിലവില്‍ 2000 കിടക്കകള്‍ എല്ലാവിധ സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ്, മാങ്ങോട് കേരള മെഡിക്കല്‍ കോളെജ്, പെരിങ്ങോട്ടുകുറിശ്ശി എം.ആര്‍.എസ്, പട്ടാമ്പി സംസ്‌കൃത കോളെജ് എന്നിവിടങ്ങളില്‍ പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഡോക്ടര്‍മാരടക്കം 1032 ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതില്‍ 322 പേര്‍ ജോലിയില്‍ പ്രവേശിച്ചു. ബാക്കിയുള്ളവരെ രണ്ടാഴ്ചക്കകം നിയമിക്കും. കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ 26 വെന്റിലേറ്ററുകള്‍ സജ്ജമാണെന്നും മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

 

Leave A Reply

error: Content is protected !!