സബാഷ് സുധാകരൻ ആ നെറികേടിന് ഇതു തന്നെ മറുപടി

സബാഷ് സുധാകരൻ ആ നെറികേടിന് ഇതു തന്നെ മറുപടി

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്ത് സർക്കാർ. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ആംബുലൻസിൽ സബ് രജിസ്റ്റർ ഓഫിസ് പരിസരത്ത് കിടപ്പുരോ​ഗി എത്തിയിട്ടും തന്റെ ഓഫിസിൽ എത്തിക്കാൻ നിർബന്ധം പിടിച്ച രജിസ്ട്രാർ ജി.ജയലക്ഷ്മിയെ ആണ് സസ്പെൻഡ് ചെയ്തത്. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ച പ്രകാരമാണ് നടപടിയെന്നും മന്ത്രി പറയുന്നു.

കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്. കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷൻ്റെ മൂന്നാം നിലയിലുള്ള തൻ്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ ജി. ജയലക്ഷ്മി നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.

കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിക്കുകയും ചെയ്തു. തുടർന്ന് കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻ്റ് ചെയ്യുകയായിരുന്നു. കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായിട്ടാണ് രജിസ്ട്രാർ പെരുമാറിയതെന്നും കണ്ടെത്തി.

Leave A Reply

error: Content is protected !!