കേന്ദ്രത്തിൻ്റെ EIA ബിൽ ചവറ്റുകൊട്ടിയിൽ എറിയണം'പ്രതികരിച്ചേ മതിയാകൂ'

കേന്ദ്രത്തിൻ്റെ EIA ബിൽ ചവറ്റുകൊട്ടിയിൽ എറിയണം’പ്രതികരിച്ചേ മതിയാകൂ’

പരിസ്ഥിതി ആഘാത പഠന കരടു വിജ്ഞാപനം റദ്ദാക്കണമെന്നും ആക്ഷേപങ്ങളും നിർദേശങ്ങളും പരിഗണിച്ച് പുതിയ കരട് തയാറാക്കാൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറിനോട് ആവശ്യപ്പെട്ടു. നിലവിലെ കരടിലുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിച്ചു.

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ കരട് വിശദമായ ചർച്ചയ്ക്കും പരിശോധനയ്ക്കും വിധേയമാക്കാതെ പരിഗണിക്കുന്നത് അനുചിതവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. പരിസ്ഥിതി സംരക്ഷിക്കുവാൻ രാജ്യത്തെ കോടതികളും ഹരിത ട്രൈബ്യൂണലുകളും പുറപ്പെടുവിച്ചിട്ടുളള വിധിന്യായങ്ങൾ പരിഗണിക്കാതെയുളളതാണ് കരട് വിജ്ഞാപനം. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന നടപടികളെ കോടതി മുൻപാകെ ചോദ്യം ചെയ്യാനുളള പൗരാവകാശം പോലും നിയന്ത്രിച്ച് കോർപറേറ്റുകൾക്ക് യഥേഷ്ടം പരിസ്ഥിതി ചൂഷണം സാധ്യമാക്കുന്ന വ്യവസ്ഥകൾ യുക്തിസഹമല്ല.

Leave A Reply

error: Content is protected !!