കോവിഡ്; ശ്രീലങ്കൻ പ്രീമിയർ ലീഗ് മാറ്റിവച്ചു

കോവിഡ്; ശ്രീലങ്കൻ പ്രീമിയർ ലീഗ് മാറ്റിവച്ചു

ശ്രീലങ്ക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റി വച്ചു. ഈ മാസം 28 മുതല്‍ സപ്തംബര്‍ 20 വരെ നടക്കേണ്ടിയിരുന്ന ടൂര്‍ണമന്റാണ് നീട്ടി വച്ചിരിക്കുന്നത്. നവംബര്‍ മധ്യത്തോടെ മാത്രമേ ഇനി എല്‍പിഎല്‍ ആരംഭിക്കാനിടയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ പരിഗണിച്ച് കൊണ്ടാണ് ടൂർണമെന്റ് രണ്ട് മാസത്തേക്ക് നീട്ടി വെക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ശ്രീലങ്കയിൽ കോവിഡ് വ്യാപ‌നം കുറഞ്ഞെങ്കിലും ലങ്കയിലെത്തിയാൽ വിദേശ താരങ്ങൾക്ക് 14 ദിവസം ക്വാറന്റൈൻ ഇരിക്കേണ്ടി വരും. ഈ ക്വാറന്റൈൻ അന്താരാഷ്ട്ര താരങ്ങളെ ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടാണെന്നാണ് ശ്രീലങ്ക‌ൻ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സിൽവ പറയുന്നത്.

 

Leave A Reply

error: Content is protected !!