തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

നാഗർകോവിൽ : തമിഴ്​നാട്ടിൽ ഒരു എം.പിക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി ലോക്സസഭാംഗം എച്ച്. വസന്തകുമാറിനും ഭാര്യക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ട് പേരെയും ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്​ചക്ക്​ മുമ്പാണ് ഇരുവരും നാഗർകോവിലിൽ നിന്നും ചെന്നൈക്ക്​ പോയത്​. ഇതോടെ കോവിഡ്​ തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച എം.പിമാരുടെ എണ്ണം നാലായി. നേരത്തേ കാർത്തി ചിദംബംരം, സെൽവരസ്​, രാമലിംഗം എന്നിവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ ഇന്നലെ 5,914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 114 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,02,815 ആയി. 2,44,675 പേര്‍ക്ക് രോഗ മുക്തി. ആക്ടീവ് കേസുകള്‍ 53,099. സംസ്ഥാനത്തെ മൊത്തം മരണം 5,041 ആയി.

Leave A Reply

error: Content is protected !!