ബിഹാറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 19 ഡോക്​ടർമാർ

ബിഹാറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 19 ഡോക്​ടർമാർ

പട്​ന: ബിഹാറിൽ കോവിഡ്​ ബാധിച്ച്​ ഇതുവരെ മരണത്തിന് കീഴടങ്ങിയത്​ 19 ഡോക്​ടർമാർ. 250ലേറെ ഡോക്​ടർമാർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. ദേശീയ ശരാശരിയേക്കാൾ ഒമ്പതുമടങ്ങാണ്​ ബിഹാറിലെ ഡോക്​ടർമാരുടെ കോവിഡ് മരണമെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. ​

ബിഹാറിൽ മരിച്ച 19 ഡോക്​ടർമാരിൽ ഏഴുപേരും സ്വകാര്യ ആശുപത്രിയിൽ സേവനമനുഷ്​ഠിച്ചിരുന്നവരാണ്​. ദേശീയ ശരാശരി 0.5 ശതമാനവും ബിഹാറിലേത്​ 4.42 ശതമാനവുമാണെന്ന്​ ബിഹാർ ചാപ്​ടർ, ഐ.എം.എ വൈസ്​ പ്രസിഡൻറ്​ ഡോ. അജയ്​ കുമാർ പറഞ്ഞു. മഹാരാഷ്​ട്രയിൽ ഇത്​ 0.15 ശതമാനവും കർണാടക 0.6 ശതമാനവും തമിഴ്​നാട്​ 0.1 ശതമാനവും ഗുജറാത്ത്​ 0.9ശതമാനവും ഡൽഹി 0.3 ശതമാനവും ആന്ധ്രപ്രദേശ്​ 0.7 ശതമാനവുമാണ്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ഡോക്​ടർമാരുടെ മരണനിരക്ക്​.

വ്യക്തിസുരക്ഷക്കായി നൽകുന്ന സുരക്ഷ ഉപകരണങ്ങളുടെ ഗുണമേന്മ സംബന്ധിച്ച ആരോപണവും ബിഹാറിൽ ഉയർന്നു. 15 ദിവസത്തെ കോവിഡ്​ ഡ്യൂട്ടിക്ക്​ ശേഷം മറ്റു സംസ്​ഥാനങ്ങളിലെപോലെ ബിഹാറിൽ 15ദിവസത്തെ ക്വാറൻറീൻ അനുവദിച്ചിരുന്നില്ല. മാർച്ച്​ മുതൽ അവധി പോലും എടുക്കാതെ മിക്ക ഡോക്​ടർമാരും ജോലി ചെയ്യുകയായിരുന്നുവെന്നും മുതിർന്ന ഡോക്​ടർമാരിലൊരാൾ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ 60 ശതമാനം ഒഴിവുകളും നികത്തിയിട്ടി​ല്ലെന്നും പറയുന്നു.

Leave A Reply

error: Content is protected !!