യുവാവിന് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ

യുവാവിന് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ

ഇലവുംതിട്ട: മീൻപിടുത്തവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കലാവേദി വെട്ടിക്കുന്ന് മോടിയിൽ ബാബു വർഗീസ് ആണ് പിടിയിലായത്. ചെന്നീർക്കര കല്ലുങ്കൽ വീട്ടിൽ ബേബിയുടെ മകൻ എബി(30)ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കലാവേദി കലുങ്ക് പടിയിൽ വയലിലെ പുതുവെളളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave A Reply

error: Content is protected !!