മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ ജൂത സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും സ്ഥാനം പിടിച്ചു

മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ ജൂത സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും സ്ഥാനം പിടിച്ചു

മുസിരിസ് പൈതൃക പദ്ധതിയിൽ മാളയിലെ ജൂത സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും സ്ഥാനം പിടിച്ചു. ഇവ രണ്ടിന്റെയും ചരിത്രവും പൈതൃകവും നിലനിർത്തി ടൂറിസം സാധ്യതകളും മുന്നിൽക്കണ്ടുകൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുക. പറവൂർ, ചേന്ദമംഗലം, മാള എന്നിങ്ങനെ ജൂത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടുത്തി ജൂത സെർക്യുട്ട് സ്ഥാപിക്കും.

1955 ൽ അവസാന ജൂത സമൂഹവും ഇസ്രായേലിലേക്ക് പോയപ്പോൾ സിനഗോഗിന്റെയും സെമിത്തേരിയുടെയും സംരക്ഷണം കരാർ പ്രകാരം മാള പഞ്ചായത്തിനെ ഏൽപ്പിക്കുകയായിരുന്നു. ജൂതന്മാരുടെ ആരാധന കേന്ദ്രമായ സിനഗോഗിന്റെ നവീകരണത്തിനായി 75 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയിൽ ജൂത മ്യൂസിയമായി സിനഗോഗ് മാറും. ജൂതന്മാരുടെ ചരിത്രം, ജീവിത രീതി, ഭക്ഷണ സംസ്‌ക്കാരം, എന്നി വിവരങ്ങൾ മ്യൂസിയത്തിലൊരുക്കും.

Leave A Reply

error: Content is protected !!