ജില്ലയിൽ കഴിഞ്ഞദിവസം ഭാഗികമായി 18 വീടുകളും പൂർണമായി മൂന്ന് വീടുകളുംതകർന്നു

ജില്ലയിൽ കഴിഞ്ഞദിവസം ഭാഗികമായി 18 വീടുകളും പൂർണമായി മൂന്ന് വീടുകളുംതകർന്നു

പാലക്കാട്: പാലക്കാട്‌ ‌ ജില്ലയിൽ കഴിഞ്ഞദിവസം ഭാഗികമായി 18 വീടുകളും പൂർണമായി മൂന്ന് വീടുകളുംതകർന്നു . ഇതോടെ ഭാഗികമായി 498 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 19 വീടുകൾ പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ 7.47 കിലോമീറ്റർ കെഎസ്ഇബി കണക്ഷനുകൾക്കും 54 പോസ്റ്റുകൾക്കും കേടുപാട് സംഭവിച്ചു.

ഇതുവരെ ജില്ലയിലെ 210.494 കിലോമീറ്റർ കെ.എസ്.ഇ.ബി കണക്ഷനുകൾക്കാണ് കേടുപാട് സംഭവിച്ചത്. കൂടാതെ 1879 പോസ്റ്റുകളും 18 ട്രാൻസ്ഫോർമറുകളും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12.06 ഹെക്ടർ കൃഷിനാശവും ഉണ്ടായി. ജൂൺ ഒന്നുമുതൽ ജില്ലയിൽ 874.89 ഹെക്ടർ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെ 3156 കർഷകരാണ് ഇതുമൂലം ബാധിതരായത്.

Leave A Reply

error: Content is protected !!