അബദ്ധത്തിൽ പോലുംപിണറായി അത് ന്യായീകരിക്കരുത്.. ഈ പണി ശുദ്ധ നെറികേടാണ്

അബദ്ധത്തിൽ പോലുംപിണറായി അത് ന്യായീകരിക്കരുത്.. ഈ പണി ശുദ്ധ നെറികേടാണ്

സൈബർ സഖാക്കൾ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തുന്ന സൈബർ ആക്രമണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം സംബന്ധിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനത്തിന്റെ ശമ്പളം വാങ്ങുന്ന ഒരാൾ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോളാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യക്തിപരമായി തന്റെ ഭാഗത്ത് നിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്തുനിന്നോ ആർക്കും ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഞങ്ങൾ അത്തരമൊരു സംസ്‌കാരം ശീലിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും സൈബർ അണികളും നടത്തുന്ന പരാമർശങ്ങൾ ‘അധിക്ഷേപകരമാണോ അതോ സംവാദമാണോ’ എന്ന് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം പ്രസ്താവനകൾ കണ്ടിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിനെതിരെ കെയുഡബ്ല്യുജെ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുയർത്തുന്ന മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Leave A Reply

error: Content is protected !!