കാലവർഷം: ജില്ലയിൽ 433 പേർ ക്യാമ്പുകളിൽ

കാലവർഷം: ജില്ലയിൽ 433 പേർ ക്യാമ്പുകളിൽ

പാലക്കാട്: ജില്ലയിൽ നിലവിൽ 13 ക്യാമ്പുകളിൽ 156 കുടുംബങ്ങളിലെ 433 പേർ തുടരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിൽ ഒമ്പതും ചിറ്റൂർ താലൂക്കിൽ രണ്ടും ആലത്തൂരിലും ഒറ്റപ്പാലത്തും ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നത്. ഇതിൽ 153 സ്ത്രീകളും 145 പുരുഷന്മാരും 135 കുട്ടികളും ഉൾപ്പെടുന്നു.

മണ്ണാർക്കാട് താലൂക്കിൽ ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോം, ഗവ പുളിക്കൽ സ്കൂൾ മരുതംകാട് ജി എൽ പി എസ്, കോട്ടോപ്പാടം ഗവ. യു.പി.എസ് ഭീമനാട്, മുക്കാലി എംആർഎസ്, അലനല്ലൂർ ഹോളി ഫാമിലി കോൺവെന്റ് യുപി സ്കൂൾ, മേപ്പാടം അംഗനവാടി, ഇറിഗേഷൻ വകുപ്പിന്റെ ക്വാർട്ടേഴ്സ് എന്നീ ക്യാമ്പുകളിലായി 111 കുടുംബങ്ങളിലെ 321 പേരാണ് താമസിക്കുന്നത്. ചിറ്റൂർ താലൂക്കിൽ നെല്ലിയാമ്പതി വില്ലേജിലെ അയിലൂർ ഗവ. ട്രൈബൽ ഹോസ്റ്റലിലും മുതലമട വില്ലേജിലെ പറമ്പിക്കുളം വയർലെസ് സ്റ്റേഷനിലുമായി 35 കുടുംബങ്ങളിലെ 82 പേരും താമസിക്കുന്നു. ആലത്തൂർ താലൂക്കിൽ കിഴക്കഞ്ചേരി പാറശ്ശേരി അങ്കണവാടിയിലും ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് സൗമ്യ കല്യാണമണ്ഡപം എന്നിവിടങ്ങളിൽ യഥാക്രമം ഒരു കുടുംബത്തിലെ മൂന്ന് പേരും 9 കുടുംബത്തിലെ 27 പേരും താമസിക്കുന്നു.

Leave A Reply

error: Content is protected !!