കരുതലാവാം..കാവലാവാം.. കൗണ്‍സലിംഗ് പദ്ധതിക്ക് തുടക്കമായി

കരുതലാവാം..കാവലാവാം.. കൗണ്‍സലിംഗ് പദ്ധതിക്ക് തുടക്കമായി

പാലക്കാട്: കോവിഡ്-19 ന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്സ് ക്വാറന്റയിന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വീടുകളിലും മറ്റും കഴിയുന്ന വയോജനങ്ങളുടെ മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ‘കരുതലാവാം കാവലാവാം’ സൗജന്യ കൗണ്‍സലിംഗ് സേവനത്തിന് തുടക്കമായി. ജില്ലാ മെയിന്റനന്‍സ് ട്രൈബൂണല്‍, സാമൂഹ്യനീതി വകുപ്പ്, ജില്ലാതല സീനിയര്‍ സിറ്റിസണ്‍ സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ്(കാപ്സ്)- പാലക്കാട് ചാപ്റ്ററിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വയോജനങ്ങളെയാണ്. കൊറോണ എന്ന മഹാമാരി ഏറ്റവുമധികം ആഘാതം സൃഷ്ടിച്ചിരിക്കുന്നതും വയോജനങ്ങളെയാണ്. അതിനാല്‍ വയോജനങ്ങള്‍ക്ക് മാനസിക ആരോഗ്യം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പാലക്കാട് മെയിന്റനന്‍സ് ട്രൈബൂണല്‍ പ്രിസൈഡിംഗ് ഓഫീസറും ആര്‍. ഡി. ഒ യുമായ പി. കാവേരികുട്ടി അറിയിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, ആവശ്യമായ സഹായം എത്തിച്ചു കൊടുക്കുന്നതിനുമായി ജില്ലാതലത്തില്‍ സീനിയര്‍ സിറ്റിസണ്‍ സെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.എം. ഷെരീഫ് ഷൂജ അറിയിച്ചു.

കൗണ്‍സലിംഗ് മേഖലയില്‍ പ്രാവീണ്യമുള്ള എസ്. അബ്ദുള്‍ റഹിമാന്‍, ടി.കെ. ബിബി, എസ്. നിഷ, പ്രശാന്ത്.പി, ഷമീര്‍.കെ.ടി, റൂബി സേവിയര്‍, സുരേഷ് കുമാര്‍. ഒ.പി., ഫാബിന്‍ റഹിമാന്‍.കെ.വി, അശ്വതി.ബി, ഡോ.മിര്‍ഷാദ് റഹിമാന്‍.ടി, ശ്രീജ രാജീവ്, ചരണിയ.ജി.എസ് സുമയ്യ.എസ്, ശരണ്യ.എസ് എന്നീ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരാണ് കൗണ്‍സിലിംഗ് നല്‍കുന്നത്. കൗണ്‍സലിംഗ് ലഭിക്കുന്നതിനായി വിളിക്കേണ്ട സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ്.

കൗണ്‍സലിംഗ് കൂടാതെ പാലക്കാട് മെയിന്റനന്‍സ് ട്രൈബൂണലില്‍ രജിസ്റ്റര്‍ ചെയ്ത പരാതികളുടെ വിവരങ്ങള്‍ അറിയുന്നതിനും ഹെല്‍പ് ലൈന്‍ നമ്പര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.സതീഷ് അറിയിച്ചു.
ഫോണ്‍ – 9995678023.

Leave A Reply

error: Content is protected !!