എട്ട്മന, ഇഞ്ചമുടി എന്നീ പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

എട്ട്മന, ഇഞ്ചമുടി എന്നീ പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

ചേർപ്പ് : ചേർപ്പ് പഞ്ചായത്തിൽ എട്ട്മന, ഇഞ്ചമുടി എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടതിനെ തുടർന്ന് സി എൻ എൻ ഗേൾസ് എൽ പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കനത്ത മഴയിൽ ജില്ലയിലെ തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും വെള്ളം ഒഴുകി പോകാൻ ഇടയില്ലാത്തതിനാൽ 24 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. 10 കുട്ടികളും 31 പുരുഷന്മാരും 31 സ്ത്രീകളുമായി 72 പേരാണ് ക്യാമ്പിലുള്ളത്. ഇതിൽ 14 വയോജനങ്ങളുണ്ട്.

Leave A Reply

error: Content is protected !!