ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

മുല്ലശേരി:  ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ച് നീരൊഴുക്ക് സുഗമമാക്കി. മുരളി പെരുനെല്ലി എം എൽ എ യുടെ ഇടപെടലിനെതുടർന്ന് മുല്ലശ്ശേരി ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപമുള്ള വളയംബണ്ടിന്റെ അവശേഷിക്കുന്ന ഭാഗമാണ് പൊട്ടിച്ചത്.

എളവെളളി, മുല്ലശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണിത്. വെള്ളക്കെട്ട് ആരംഭിക്കുന്നതിന് മുമ്പ് പൊട്ടിച്ച വളയം ബണ്ടിന്റെ അവശേഷിക്കുന്ന 30 മീറ്ററോളമാണ് പ്രത്യേക സാഹചര്യത്തെ തുടർന്ന് പൊളിച്ച് നീക്കിയത്. മുരളി പെരുനെല്ലി എംഎൽഎ ജില്ല കലക്ടറുമായും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു ബണ്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് വളയംബണ്ട് പൊട്ടിച്ചത്.

Leave A Reply

error: Content is protected !!