മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന്

മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന്

പെരുമ്പാവൂർ: മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂർ എംഎൽഎ നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ തഹസിൽദാർ, വില്ലജ് ഓഫീസർമാർ, മുൻസിപ്പൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ജനപ്രതിനിധികൾ ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസഥർ പങ്കെടുത്തു.

മണ്ഡലത്തിലെ വേങ്ങൂർ , വെങ്ങോല പഞ്ചായത്തുകളിൽ നിന്ന് ആൾക്കാരെ മാറ്റി താമസിപ്പിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ ഫയർ ഫോഴ്സ് 50 ഓളം പേരുടെ പരിശീലനം പൂർത്തിയാക്കിയതിന് പുറമെ 100 പേർക്ക് ഓൺലൈനിൽ പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്.ബോട്ടുകൾ, ചെറുവള്ളങ്ങൾ ചങ്ങാടങ്ങൾ എന്നിവ സ്ഥലത്ത് തയ്യാറാക്കിയിട്ടുണ്ട്. .എല്ലാ പഞ്ചായത്തിലും സന്നദ്ധ സേന രൂപീകരിച്ചു.

ജനറൽ ക്യാമ്പ്, സീനിയർ സിറ്റിസൺ ക്യാമ്പ്, കൊറന്റിൻ ക്യാമ്പ്, കോവിഡ് ക്യാമ്പ് എന്നിങ്ങനെ നാല് തരം ക്യാമ്പുകൾ തയ്യാറാക്കി. ഫയർ ഫോഴ്‌സിന് പ്രത്യേക ഫേസ്ബുക് , വാട്സ് അപ്പ് അക്കൗണ്ട്കൾ, വാട്സ് അപ്പിൽ വരുന്ന മെസ്സേജുകൾ ട്രാക്ക് ചെയ്യാനുള്ള സേവനം , വില്ലേജ് ഓഫിസർമാർ മണ്ണിടിച്ചിലിനും, മരങ്ങൾ കടപുഴകുവാനും സാധ്യത ഉള്ളവ കണ്ടെത്തി മേൽനടപടി സ്വീകരിക്കും എന്നിവ യോഗത്തിൽ തീരുമാനിച്ചു.

Leave A Reply

error: Content is protected !!