കോവിഡ്-19: ജില്ലയിൽ 11099 പേർ നിരീകഷത്തിൽ

കോവിഡ്-19: ജില്ലയിൽ 11099 പേർ നിരീകഷത്തിൽ

എറണാകുളം: 851 പേരെ കൂടി ജില്ലയിൽ ഇന്നലെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11099 ആയി. ഇതിൽ 9267 പേർ വീടുകളിലും, 127 പേർ കോവിഡ് കെയർ സെന്ററുകളിലും 1705 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. നിരീക്ഷണ കാലയളവ് അവസാനിച്ച 682 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 72 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1212 ആണ്.ഇന്നലെ ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 953 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 697 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1017 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇന്നലെ 47 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 21 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 24 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതിൽ ഉൾപ്പെടുന്നു.

Leave A Reply

error: Content is protected !!