പ്രഭാത സവാരിക്കിടെ ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ച നിലയിൽ

പ്രഭാത സവാരിക്കിടെ ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ച നിലയിൽ

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്‍റ് സഞ്ജയ്‌ ഖോക്കർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്പത് ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്ന സഞ്ജയിനെ പതിവ് സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

സഞ്ജയിന് നേരെ അക്രമികള്‍ പലതവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍പാടത്തിന് സമീപം രക്തത്തില്‍ കുതിര്‍ന്നുകിടക്കുകയായിരുന്നു സഞ്ജയ്. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

error: Content is protected !!