ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല.. നമ്മളെ രക്ഷിക്കാനുള്ള അവസാന അവസരമാണിത്

ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല.. നമ്മളെ രക്ഷിക്കാനുള്ള അവസാന അവസരമാണിത്

നിലവിലെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ ചട്ടങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം. ചില മേഖലകളില്‍ പാരിസ്ഥിതികാനുമതിക്ക് പൊതുജനാഭിപ്രായം തേടല്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് കരട് വിജ്ഞാപനം. നിര്‍മാണം നേരത്തേ പൂര്‍ത്തിയായ പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള വകുപ്പും അതിലുണ്ട്.

പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തില്‍ അഭിപ്രായമറിയിക്കാനുള്ള സമയപരിധി ഡല്‍ഹി ഹൈക്കോടതിയാണ് ഓഗസ്റ്റ് 11 വരെ നീട്ടിയത്. കരട് വിജ്ഞാപനത്തില്‍ നിര്‍ദേശമറിയിക്കാന്‍ ചൊവ്വാഴ്ച വരെ മാത്രമേ സമയമുള്ളൂവെന്ന് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച അറിയിപ്പില്‍ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.

കരട് വിജ്ഞാപനത്തില്‍ നിര്‍ദേശവും എതിര്‍പ്പുമറിയിക്കാന്‍ 60 ദിവസത്തെ സമയം നല്‍കുന്നതായാണ് മേയ് എട്ടിന് സര്‍ക്കാര്‍ അറിയിച്ചത്. 60 ദിവസമെന്നു പറയുമ്പോഴും സമയം ജൂണ്‍ 30 വരെയാണെന്നും അതിലുണ്ടായിരുന്നതാണ് അവ്യക്തതയുണ്ടാക്കിയത്. ഏപ്രില്‍ 11-നിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂണ്‍ 11-നായിരുന്നു അവസാനിക്കേണ്ടത്. കോവിഡ് അടച്ചിടല്‍കാരണം ജൂണ്‍ 30 വരെ നീട്ടുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കോടതി ഇതംഗീകരിച്ചില്ല.

Leave A Reply

error: Content is protected !!