ചാവക്കാട് താലൂക്കിൽ ഏഴ് ക്യാമ്പുകൾ ആരംഭിച്ചു

ചാവക്കാട് താലൂക്കിൽ ഏഴ് ക്യാമ്പുകൾ ആരംഭിച്ചു

ചാവക്കാട്:  വെള്ളക്കെട്ട് രൂക്ഷമായതോടെ ചാവക്കാട് താലൂക്കിൽ ഏഴ് ക്യാമ്പുകൾ ആരംഭിച്ചു. മണത്തല, വാടാനപ്പള്ളി, വടക്കേക്കാട്, തളിക്കുളം, പുന്നയൂർക്കുളം എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ.
ആൽത്തറ കുണ്ടനി പ്രദേശത്ത് വെള്ളം കയറി പത്തു കുടുംബങ്ങളെ രാമരാജ സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. അടിയന്തിര സാഹചര്യം വന്നാൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാൻ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് തഹസിൽദാർ സി. എസ് രാജേഷ് അറിയിച്ചു.

Leave A Reply

error: Content is protected !!