കിട്ടിയ സമ്മാനം ഉപയോഗിക്കുന്നത് എങ്ങനെ? വായിച്ചു പഠിക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

കിട്ടിയ സമ്മാനം ഉപയോഗിക്കുന്നത് എങ്ങനെ? വായിച്ചു പഠിക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

തനിക്ക് കിട്ടിയ സമ്മാനം തുറന്നുനോക്കുന്ന ഒരു കുരുങ്ങന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വാട്ടർ ബോട്ടിൽ ആണ് കുരങ്ങന് സമ്മാനം കിട്ടുന്നത്.  കയ്യില്‍ കിട്ടിയ പെട്ടി ഉടന്‍ തന്നെ കുരങ്ങന്‍ തുറന്ന് നോക്കുന്നതും വാട്ടർ ബോട്ടിൽ പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് കുപ്പി വിശദമായി പരിശോധിക്കുകയാണ് ആശാന്‍. ശേഷം ഉല്‍പ്പന്നത്തെ കുറിച്ച് അറിയാന്‍ വേണ്ടി അതിന്‍റെ ബുക്ക്ലെറ്റ് എടുത്ത് വായിക്കുകയാണ് ഈ മിടുക്കന്‍ കുരങ്ങന്‍.

Leave A Reply

error: Content is protected !!