കൊടുങ്ങല്ലൂരിൽ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി

കൊടുങ്ങല്ലൂരിൽ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി

കൊടുങ്ങല്ലൂർ: ശക്തമായ അടിയൊഴുക്ക് മൂലം കൊടുങ്ങല്ലൂരിൽ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയിൽ താഴെ പഴക്കമുള്ള ഏകദേശം 10 – 15 വയസ്സ് പ്രായം വരുന്ന കൊമ്പന്റെ ജഡമാണ്കാ ഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തിയത്. വടംകെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്.

മലയാറ്റൂർ മഹാഗണി തോട്ടത്തിൽ നിന്ന് ശക്തമായ ഒഴുക്കിലാണ് ആന അപകടത്തിൽപെട്ടത്. കാലടിയിൽ വെച്ച് ആനയുടെ ജഡം ദൃശ്യമായതോടെ അവിടം മുതൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മാഞ്ഞാലി പുഴ വഴി പറവൂർ ഗോതുരുത്തിലെത്തി അവിടെ നിന്ന് കാഞ്ഞിരപ്പുഴയിൽ അടിയുകയായിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ചതിന് ശേഷം മാത്രമാണ് സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിക്കുക

Leave A Reply

error: Content is protected !!