പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി: ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകൾ ചെല്ലാനത്തെത്തിച്ചു.

പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി: ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകൾ ചെല്ലാനത്തെത്തിച്ചു.

എറണാകുളം: കടൽ ഭിത്തി തകർത്ത് തീരം വിഴുങ്ങുന്ന തിരമാലകൾക്ക് മണൽ ചാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കാൻ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ആവിഷ്കരിച്ച പ്ലാസ്റ്റിക്ക് ചാക്ക് ചലഞ്ച് പദ്ധതി വഴി ആദ്യഘട്ടമായി സമാഹരിച്ച 10000 ചാക്കുകൾ ചെല്ലാനത്തെത്തിച്ചു.

സഹൃദയ അങ്കണത്തിൽ സംഘടിപ്പിച്ച ഫ്ലാഗ് ഓഫ് കർമത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. ഹൈബി ഈഡൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു . കൊച്ചി, ആലപ്പുഴ രുപതാ സാമൂഹ്യപ്രവർത്തന വിഭാഗങ്ങൾ വഴി ചെല്ലാനം ഗ്രാമത്തിലെത്തിക്കുന്ന അമ്പതിനായിരത്തോളം ചാക്കുകളിൽ മണൽ നിറച്ച് കടൽഭിത്തി ഇല്ലാത്തയിടങ്ങളിൽ പ്രതിരോധം തീർക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Leave A Reply

error: Content is protected !!