കോയമ്പത്തൂർ കാഴ്​ചബംഗ്ലാവിൽ അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങൾ

കോയമ്പത്തൂർ കാഴ്​ചബംഗ്ലാവിൽ അണലി പ്രസവിച്ചു; 33 കുഞ്ഞുങ്ങൾ

കോയമ്പത്തൂർ: നഗരത്തിലെ വി.ഒ.സി പാർക്ക്​ കാഴ്​ചബംഗ്ലാവിൽ അണലി 33 പാമ്പിൻകുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി. രണ്ട്​ ദിവസം മുമ്പായിരുന്നു പ്രസവം. പിന്നീട്​ മുഴുവൻ കുഞ്ഞുങ്ങളെയും വനം അധികൃതർക്ക്​ ​കൈമാറിയതായി കാഴ്​ചബംഗ്ലാവ്​ ഡയറക്​ടർ ശെന്തിൽനാഥൻ അറിയിച്ചു. ശനിയാഴ്​ച അണലി പാമ്പുകളെ കേരളാതിർത്തിയായ ആനക്കട്ടി വനത്തിൽ​ കൊണ്ടുവിട്ടതായി വനം അധികൃതർ അറിയിച്ചു.

കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാഴ്​ചബംഗ്ലാവ്​ അടച്ചിട്ടിരിക്കുകയാണ്​. ജൂണിലാണ്​ കോയമ്പത്തൂരിലെ കോവിൽമേട്​ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കക്കൂസിൽ നിന്ന്​​​ ഗർഭിണിയായ അണലിയെ പ്രൊഫഷണൽ പാമ്പ്​ പിടിത്തക്കാരൻരെ സഹായത്തോടെ പിടികൂടിയത്​. തുടർന്ന്​​ കാഴ്​ചബംഗ്ലാവിന്​ കൈമാറുകയായിരുന്നു.

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കരയിലെ ഏക വിഷ പാമ്പാണ്​ അണലി. ആറ് മാസക്കാലം നീളുന്ന ഗർഭ കാലയളവിൽ മുട്ടകളുടെ രൂപത്തിലാണ്​ ഇവയുടെ കുഞ്ഞുങ്ങൾ ഉണ്ടാവുക. മുട്ടത്തോട്​ പോലെ കാണപ്പെടുന്ന നേരിയ ചർമം ഭേദിച്ചാണ്​ കുഞ്ഞുങ്ങൾ പുറത്തു വരുന്നത്.

Leave A Reply

error: Content is protected !!