ജയലക്ഷ്മി സിൽക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ജില്ലയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ടെലിവിഷനുകൾ നൽകി

ജയലക്ഷ്മി സിൽക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ജില്ലയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ടെലിവിഷനുകൾ നൽകി

തൃശ്ശൂർ:  ജില്ലയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ജയലക്ഷ്മി സിൽക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ടെലിവിഷനുകളും റഫ്രിജറേറ്ററുകളും സംഭാവന നൽകി. നാല് 32 ഇഞ്ച് ടിവികളും അഞ്ച് 50 ഇഞ്ച് ടിവികളും അഞ്ച് റഫ്രിജറേറ്ററുകളുമാണ് ഷോറൂം മാനേജർ അനേഷ് ദാസ് ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറിയത്.

അതേസമയം തൃശൂർ ജില്ലയിൽ ഇന്നലെ 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേർ രോഗമുക്തരായി. അസുഖബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. ആകെ പോസിറ്റീവായവരുടെ എണ്ണം 2005 ആയി. ശനിയാഴ്ച 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക്തൻ ക്ലസ്റ്റർ ആറ്, കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റർ ഒന്ന്, രാമപുരം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 32 പേർക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

error: Content is protected !!