നെടുമലയിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു

നെടുമലയിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ പ്രമുഖ പട്ടിക ജാതി കോളനി ആയ നെടുമലയിൽ 1 കോടി രൂപ വിനിയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. നാൽപ്പത്തിന് മുകളിൽ പട്ടിക ജാതി സമുദായത്തിലെ കുടുംബങ്ങൾ വസിക്കുന്ന ഈ കോളനിയെ അംബേദ്ക്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.

കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്ന ശുദ്ധജല വിതരണ പദ്ധതി പൂർത്തികരിച്ചു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും അഭിമാനാർഹമായ നേട്ടം. ഇത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഇവിടുത്തെ വികസനം സാധ്യമാക്കിയത്. 18 കുടുംബങ്ങൾക്ക് കരിങ്കല്ല് കൊണ്ടുള്ള സംരക്ഷണ ഭിത്തിയും ഒരു കുടുംബത്തിന് കോണ്ക്രീറ്റ് സംരക്ഷണ ഭിത്തിയും നിർമ്മിച്ചു സുരക്ഷിതമാക്കി. കോളനിയിലെ 19 വീടുകൾ നവീകരിച്ചപ്പോൾ 1 വീടിന്റെ മോശമായ മേൽക്കൂര മാറ്റി സ്ഥാപിക്കുകയും ചെയ്തു. 3 കുടുംബങ്ങൾക്ക് ശുചിമുറി സൗകര്യം ഒരുക്കുകയും കോളനിയിലെ റോഡ് പുനർ നിർമ്മിക്കുകയും പദ്ധതിയിലൂടെ സാധിച്ചു. മന്ത്രി ശ്രീ എ.കെ ബാലൻ ഓഗസ്റ്റ് 12ന് പദ്ധതിയുടെ ഉദ്‌ഘാടനം അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ഓൺലൈൻ ആയി നിർവഹിക്കും.

Leave A Reply

error: Content is protected !!