ഓണം സ്‌പെഷ്യല്‍ ഡ്രൈവ് എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

വയനാട്:  ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മദ്യ നിര്‍മ്മാണം, അനധികൃതമദ്യക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ  കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി. മീനങ്ങാടിഎക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ അറിയിക്കാം.   അബ്കാരി/എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. 04936 248850 എന്ന നമ്പറിലോ,  ടോള്‍ഫ്രീ നമ്പറായ 1800 425 2848 അല്ലെങ്കില്‍ ഹോട്ട്‌ലൈന്‍ നമ്പറായ 155 358 എന്ന നമ്പറിലേക്കോ ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറിലേക്കോ അറിയിക്കാവുന്നതാണെന്ന് വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

എക്‌സൈസ് കണ്‍ട്രോള്‍ റൂം മീനങ്ങാടി 04936 248850, കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസ് 208230, കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04936 202219, മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസ്, 04935 244923, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04935 240012, ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസ് 04936 227227, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04936 248190, മീനങ്ങാടി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് 04936 246180 എന്നീ നമ്പറുകളിലേക്കോ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ 9447178064, അസി.എക്‌സൈസ് കമ്മീഷണര്‍ 9496002872, കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9400069663, മാനന്തവാടി എക്‌സൈസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9400069667, ബത്തേരി എക്‌സൈസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9400069665, എക്‌സൈസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,സ്‌പെഷല്‍ സ്‌ക്വാഡ് 9400069666, കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ 9400069668, മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ 9400069670, ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ 9400069669 എന്നീ എക്‌സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലേക്കോ അറിയിക്കാവുന്നതാണ്.

Leave A Reply

error: Content is protected !!