ഖത്തർ സ്റ്റാർസ് ലീഗ്; അൽ റയ്യാൻ രണ്ടാം സ്ഥാനത്ത്

ഖത്തർ സ്റ്റാർസ് ലീഗ്; അൽ റയ്യാൻ രണ്ടാം സ്ഥാനത്ത്

ഖത്തർ സ്റ്റാർസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന 20-ാം റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ അൽ റയ്യാനും അൽ വക്രയും ജേതാക്കളായി. വക്രയിലെ ലോകകപ്പ് സ്റ്റേഡിയമായ അൽ ജനൂബിൽ വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ സെയ്‌ലിയയെ പരാജയപ്പെടുത്തിയാണ് അൽ റയ്യാൻ ജേതാവായത്.

ഇതോടെ റയ്യാൻ ലീഗ് മത്സരങ്ങളിൽ 45 പോയിന്റുമായി 2-ാം സ്ഥാനത്തെത്തി. യാസിൻ ബ്രഹ്മിയാണ് റയ്യാന് വേണ്ടി 8-ാം മിനിറ്റിൽ വിജയഗോൾ നേടിയത്. ലീഗിൽ 46 പോയിന്റുമായി അൽ ദുഹെയ്ൽ ആണ് ഒന്നാം സ്ഥാനത്ത്. അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് അൽ അറബിയെ തോൽപിച്ചാണ് അൽ വക്ര വിജയം നേടിയത്.

Leave A Reply

error: Content is protected !!