ഒമാനിൽ ഏഴ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഒമാനിൽ ഏഴ് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഒമാനിൽ ഏഴ് പേരുകൂടി കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ 509 ആയി.രാജ്യത്ത് 290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 231 സ്വദേശികള്‍ക്കും 59 പ്രവാസികള്‍ക്കുമാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായത്. ഒമാനിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 81,357 ആയി ഉയര്‍ന്നു.

പുതിയതായി 1218 പേര്‍ കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ഭേദമായവര്‍ 73,481 ആയി ഉയര്‍ന്നു.പുതുതായി 44 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 494 കോവിഡ് രോഗികളാണ് രാജ്യത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 173 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Leave A Reply

error: Content is protected !!